കേരളം

kerala

ഫാഷൻ ഗോൾഡ് ജീവനക്കാരനെ മർദിച്ചുവെന്ന ആരോപണം നിഷേധിച്ച് മധ്യസ്ഥന്‍

By

Published : Sep 15, 2020, 4:40 PM IST

Updated : Sep 15, 2020, 4:56 PM IST

മേൽപ്പറമ്പിലെ തന്‍റെ വീട്ടിൽ വച്ച് മർദിച്ച് എന്ന് പറയുന്ന ആളുകൾ ജില്ലാ ആശുപത്രി നിലകൊള്ളുന്ന കാഞ്ഞങ്ങാടിന് അപ്പുറം തൃക്കരിപ്പൂരിൽ പോയി ചികിത്സ തേടിയതിൽ ദുരൂഹതയുണ്ടെന്നും കല്ലട്ര മാഹിൻ ഹാജി ആരോപിച്ചു.

gold  കാസർകോട്  ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയുടെ ജീവനക്കാരനെ മർദിച്ചുവെന്ന ആരോപണം  നിക്ഷേപ തട്ടിപ്പ് കേസ്  കല്ലട്ര മാഹിൻ പറയുന്നു  ഫാഷൻ ഗോൾഡ് ജ്വല്ലറി  kallatra mahin haji  Fashion Gold‌ Jewelery
നിക്ഷേപ തട്ടിപ്പ്: ഫാഷൻ ഗോൾഡ് ജീവനക്കാരനെ മർദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കല്ലട്ര മാഹിൻ ഹാജി

കാസർകോട്:ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയുടെ ജീവനക്കാരനെ മർദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് നിക്ഷേപ തട്ടിപ്പ് കേസിൽ മധ്യസ്ഥതക്ക് മുസ്ലിം ലീഗ് നിയോഗിച്ച കല്ലട്ര മാഹിൻ ഹാജി. ജ്വല്ലറിയുടെ ആസ്‌തി തിട്ടപെടുത്തുന്നതിനായി ജീവനക്കാരെ വിളിച്ചിരുന്നു. ജീവനക്കാരുടെ വീടും ഭൂമിയുടെ ആധാരവും കൈമാറണമെന്ന് നേതാക്കളുടെ ആവശ്യം അംഗീകരിക്കാൻ തയാറാവാതെ വന്നതോടെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

ഫാഷൻ ഗോൾഡ് ജീവനക്കാരനെ മർദിച്ചുവെന്ന ആരോപണം നിഷേധിച്ച് മധ്യസ്ഥന്‍

എന്നാൽ അങ്ങനെയൊരു സാഹചര്യം വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് കല്ലട്ര മാഹിൻ പറയുന്നു. ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറി പിആർഒ ആയിരുന്ന മുസ്തഫ എന്നയാൾ തലകറങ്ങി വീണിരുന്നു. മേൽപ്പറമ്പിലെ തന്‍റെ വീട്ടിൽ വച്ച് മർദിച്ച് എന്ന് പറയുന്ന ആളുകൾ ജില്ലാ ആശുപത്രി നിലകൊള്ളുന്ന കാഞ്ഞങ്ങാടിന് അപ്പുറം തൃക്കരിപ്പൂരിൽ പോയി ചികിത്സ തേടിയതിൽ ദുരൂഹതയുണ്ടെന്നും കല്ലട്ര മാഹിൻ ഹാജി ആരോപിച്ചു.

Last Updated : Sep 15, 2020, 4:56 PM IST

ABOUT THE AUTHOR

...view details