കാസർകോട്:കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് കാസർകോട്ടെ കരിന്തളം വരെയുള്ള വൈദ്യുതി ലൈൻ പദ്ധതിക്കെതിരെ കർഷകർ. മലയോര മേഖലയിലെ വൈദ്യുതി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിയുടെ ഭാഗമായി നശിപ്പിക്കുന്ന വിളകള്‍ക്ക് കൃത്യമായ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കർഷകർ ആരോപിക്കുന്നു. ജില്ലയിൽ 43 കിലോമീറ്റർ ദൂരത്തിലാണ് 400 കെവി വൈദ്യുത ലൈൻ കടന്നുപോകുന്നത്.
കോടോം-ബേളൂര്‍, കരിന്തളം, കുറ്റിക്കോല്‍ പഞ്ചായത്തുകളിൽ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന് താഴെ ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ നശിക്കുമെന്ന് കർഷകർ പറയുന്നു. എന്നാൽ നശിക്കുന്ന വിളകള്‍ക്ക് മാന്യമായ നഷ്‌ടപരിഹാരം വേണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.