കാസര്‍കോട്: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന പ്രവാസികൾ കൊവിഡ് പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഏകദിന ഉപവാസം നടത്തി. പ്രവാസികളെ ആവോളം പുകഴ്ത്തുന്ന മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിച്ചു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; പ്രതിഷേധവുമായി കോണ്‍ഗ്രസ് - കോണ്‍ഗ്രസ്
രാജ് മോഹൻ ഉണ്ണിത്താൻ എം.പി കാസർകോട് ഏകദിന ഉപവാസം നടത്തി. പ്രവാസികളെ ആവോളം പുകഴ്ത്തുന്ന മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
മനുഷ്യത്വരഹിതമായ തീരുമാനമാണ് സർക്കാർ എടുക്കുന്നതെന്നും പ്രവാസികൾക്ക് മടങ്ങി വരുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്രം അംഗീകരിക്കരുതെന്നും രാജ് മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പ്രവാസികളായ മലയാളികൾ ഏറെ പ്രയാസപ്പെട്ടാണ് ചാർട്ടേഡ് വിമാനങ്ങളിൽ ടിക്കറ്റുകൾ സംഘടിപ്പിക്കുന്നത്.
വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ വരുന്നവർക്ക് നിബന്ധനകൾ വെക്കാതെയും അല്ലാത്തവർക്ക് കർശന ഉപാധികൾ മുന്നോട്ട് വെക്കുന്നതും ഇരട്ടനീതിയാണെന്നും എം.പി ആരോപിച്ചു. ഓൺലൈന്‍ വഴി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളും ഓൺലൈനിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു.