കാസര്‍കോട്: മധൂർ- ചേനക്കോട്ട് ഭൂമിയിലുണ്ടായ വിള്ളൽ അപകട ഭീഷണി ഉയർത്തുന്നതാണെന്ന് ജില്ല കലക്ടർ. കുന്നിന്‍റെ താഴ്‌വാരത്ത് കുടുംബങ്ങളെ മാറ്റിപ്പർപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. രണ്ട് മീറ്ററിലേറെ താഴ്‌ചയിൽ മീറ്ററുകളോളം നീളത്തിൽ ഭൂമി വിണ്ടു മാറിയത് കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. കുന്നിടിഞ്ഞാലുള്ള അപകടം മുന്നിൽ കണ്ട് ആശങ്കയോടെയാണ് ഇവിടുത്തെ കുടുംബങ്ങൾ കഴിയുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ല കലക്ടർ ഡോ.ഡി. സജിത് ബാബു ഭൗമ ശാസ്‌ത്ര വിദഗ്‌ധർക്കൊപ്പം പ്രദേശം സന്ദരിശിച്ചു. ഭൂമിയുടെ അപകടവസ്ഥ നേരിട്ട് മനസിലാക്കിയ കലക്ടർ കുന്നിന്‍റെ താഴ്‌വാരത്ത് താമസിക്കുന്ന കുടുംബത്തെ മാറ്റി താമസിപ്പിക്കുമെന്ന് ഉറപ്പ് നൽകി.
ഇടിവി ഭാരത് ഇംപാക്‌ട്; ചേനക്കോട് വിള്ളല്‍ അപകട ഭീഷണി ഉയര്‍ത്തുന്നതെന്ന് ജില്ല കലക്ടര്‍ - ചേനക്കോട്ടിലുണ്ടായ വിള്ളല്‍
രണ്ട് മീറ്ററിലേറെ താഴ്‌ചയിലാണ് ഭൂമിയില്‍ വിള്ളലുണ്ടായത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ല കലക്ടർ ഡോ.ഡി. സജിത് ബാബു ഭൗമ ശാസ്‌ത്ര വിദഗ്‌ധർക്കൊപ്പം പ്രദേശം സന്ദരിശിച്ചു. ഭൂമിയുടെ അപകടവസ്ഥ നേരിട്ട് മനസിലാക്കിയ കലക്ടർ കുന്നിന്‍റെ താഴ്‌വാരത്ത് താമസിക്കുന്ന കുടുംബത്തെ മാറ്റി താമസിപ്പിക്കുമെന്ന് ഉറപ്പ് നൽകി.
കാലവര്‍ഷത്തിന്‍റെ അവസാനം തുടർച്ചയായി മഴ ലഭിച്ചതോടെയാണ് കുന്നിൽ വിള്ളൽ വീണത്. ദിവസങ്ങൾക്കകം ഭൂമി നിരങ്ങി നീങ്ങി. പ്രതലങ്ങൾ തമ്മിൽ മീറ്ററുകളുടെ വ്യത്യസം കണ്ടതോടെയാണ് ജനങ്ങൾ ആശങ്കയിലായത്. വേരുകൾ ആഴ്ന്നിറങ്ങാത്ത അക്കേഷ്യ പോലുള്ള മരങ്ങൾ നാട്ടുപിടിപ്പിച്ചതിനാൽ മേല്‍ മണ്ണിനെ പിടിച്ചു നിർത്താൻ അവക്ക് സാധിക്കുന്നില്ല. ഭൂമിയിലെ സുഷിരങ്ങളിൽ വെള്ളം നിറയുന്നതും സോയിൽ പൈപ്പിങ് പ്രതിഭാസവുമാണ് ഭൂമിയിൽ വിള്ളലുണ്ടായതിന് കാരണമായതെന്ന് ഭൗമ ശാസ്‌ത്ര മേഖലയിലെ വിദഗ്‌ധർ സ്ഥലം സന്ദർശിച്ച ശേഷം വ്യക്തമാക്കിയിരുന്നു.