കേരളം

kerala

ETV Bharat / state

എന്‍ഡോസള്‍ഫാന്‍ ദുരിതം; പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി

എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയവരും ഈ മേഖലകളുമായി ബന്ധപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു.

By

Published : Aug 26, 2019, 8:42 PM IST

Updated : Aug 26, 2019, 11:19 PM IST

പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയവരും ഈ മേഖലയുമായി ബന്ധപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് അംഗീകരിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ടോക്‌സിക്കോളജി തലവന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗ് സംഗമത്തില്‍ അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ അഞ്ച് തലമുറയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നയിക്കുന്ന ജീവിതം ലഘുനാടകമായി ദയാബായി അവതരിപ്പിച്ചു. തനിക്ക് പറയാനുള്ളതെല്ലാം നാടകരൂപത്തില്‍ ദയാബായി ജനങ്ങളുമായി പങ്കുവെച്ചു. എന്‍ഡോസള്‍ഫാന്‍ സമരരംഗത്തുള്ളവരും ദുരിതബാധിത കുടുംബങ്ങളിലെ അമ്മമാരും പ്രതിരോധ സംഗമത്തിനെത്തി.

Last Updated : Aug 26, 2019, 11:19 PM IST

ABOUT THE AUTHOR

...view details