കേരളം

kerala

ETV Bharat / state

എൻഡോസൾഫാൻ; ദുരിതബാധിതർക്ക് ആശ്വാസമായി 511 പേരുടെ പുതിയ പട്ടിക - ദുരിതബാധിതർ

18 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടെയുള്ള 511 പേരുടെ പട്ടിക കൂടി സെൽ യോഗത്തിൽ അംഗീകരിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ.

എൻഡോസൾഫാൻ; 511 പേര്‍കൂടി ദുരിതബാധിതരുടെ പട്ടികയില്‍

By

Published : Jun 16, 2019, 12:55 AM IST

Updated : Jun 16, 2019, 5:18 AM IST

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസമായി 511 പേരുടെ പുതിയ പട്ടികകൂടി അംഗീകരിച്ചു. എൻഡോസൾഫാൻ സെൽ യോഗത്തിന്‍റെയാണ് തീരുമാനം. നേരത്തെ ദുരിത ബാധിതരുടെ പട്ടികയിൽ ഇടം നേടാനാകാത്തവർക്കായി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തുവാനും തീരുമാനമായി. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നേരത്തെ 1905 പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടെയുള്ള 511 പേരുടെ പട്ടിക കൂടി സെൽ യോഗത്തിൽ അംഗീകരിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

ദുരിതബാധിതർക്ക് ആശ്വാസമായി 511 പേരുടെ പുതിയ പട്ടിക

2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന് കാണിച്ച് എൻഡോസൾഫാൻ ദുരിത ബാധിതർ കഴിഞ്ഞ ജനുവരിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പട്ടിണി സമരം നടത്തിയിരുന്നു. കൂടുതൽ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ജൂൺ 25 മുതൽ ജൂലൈ 9 വരെ വ്യത്യസ്‌ത പഞ്ചായത്തുകളിലായി 13 മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മെഡിക്കൽ ക്യാമ്പുകളിൽ അപേക്ഷിക്കാത്തവർക്കും ക്യാമ്പിൽ പങ്കെടുക്കാം. പഞ്ചായത്ത് അതിർത്തി ബാധകമാക്കാതെയാണ് ഇനി മെഡിക്കൽ ക്യാമ്പ് നടക്കുക. ഇതോടെ എൻഡോസൾഫാൻ ദുരിത ബാധിതർ നാളുകളായി സർക്കാരിന് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

Last Updated : Jun 16, 2019, 5:18 AM IST

ABOUT THE AUTHOR

...view details