കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഡിഎഫ്

കാസർഗോഡിന്‍റെ ചുവന്നമണ്ണ് ത്രിവർണ മണ്ണ് ആക്കാൻ കഴിയുമെന്ന് രമേശ് ചെന്നിത്തല.

കാസര്‍കോട് യുഡിഎഫ് കണ്‍വെൻഷൻ

By

Published : Mar 22, 2019, 3:10 AM IST

കാസർകോട്തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉച്ചസ്ഥായിയിലാക്കി യുഡിഎഫിന്‍റെതെരഞ്ഞെടുപ്പ് കൺവെൻഷൻ. പ്രശ്നങ്ങൾ ഏതുമില്ലാതെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചനകൂടിയാണ് രമേശ് ചെന്നിത്തലയും ഹൈദരാലി ശിഹാബ് തങ്ങളും പങ്കെടുത്ത കൺവെൻഷൻ നൽകിയത്. നേരത്തെ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട അഡ്വക്കേറ്റ് ഡി.സുബയ്യ റായും കൺവെൻഷനിലെത്തി.

കാസര്‍കോട് യുഡിഎഫ് കണ്‍വെൻഷൻ

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ഉടലെടുത്ത കാസർകോട് ഡിസിസിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് യുഡിഎഫ് നേതൃത്വം കൺവെൻഷൻ അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലേക്ക് നീങ്ങിയത്. രാവിലെ കാഞ്ഞങ്ങാട്ട് മുതിർന്ന യുഡിഎഫ് നേതാക്കൾ എല്ലാം ഒത്തുചേർന്ന് പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു. കാഞ്ഞങ്ങാട്ട് നടന്ന പാർലമെന്‍റ്മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ്ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒരു നാണയത്തിന്‍റെരണ്ടുവശങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും എന്ന്ഹൈദരലി ശിഹാബ് തങ്ങൾ. ഗാന്ധിയൻ പാരമ്പര്യമുള്ള കുടുംബത്തിന്‍റെഭരണമാണ് രാജ്യത്ത് വേണ്ടതെന്ന് ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

കാസർകോടിന്‍റെചുവന്നമണ്ണ് ത്രിവർണ മണ്ണ് ആക്കാൻ കഴിയുമെന്ന് പ്രതിപക്ഷനേതാവ്രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടുമെന്നും ഒരുതരത്തിലുള്ള അസ്വാരസ്യങ്ങളുംഉണ്ടാകില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

കൺവെൻഷൻ വേദിയിലെത്തിയ സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. തുടർന്ന് സിപിഎമ്മിന്‍റെഅക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന ഒരു കുടുംബത്തിലെ നാലു പേരെയും ഷാളണിയിച്ച് സ്വീകരിച്ചു.

പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെഭാഗമായി നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള കൺവെൻഷനുകൾ വരുംദിവസങ്ങളിൽ നടക്കും.

ABOUT THE AUTHOR

...view details