കേരളം

kerala

ETV Bharat / state

പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഡിവൈഎഫ്‌ഐ നേതാവും കുട്ടിയും മുങ്ങി മരിച്ചു - ദക്ഷിണ കന്നഡ

ഡിവൈഎഫ്ഐ നേതാവ് അജിത്കുമാറും ബാലസംഘം പ്രവർത്തകൻ മനീഷുമാണ് മുങ്ങിമരിച്ചത്

ഡിവൈഎഫ്ഐ നേതാവ് അജിത്കുമാർ

By

Published : May 25, 2019, 11:51 PM IST

കാസർകോട്: കുളിക്കുന്നതിനിടയിൽ പുഴയിൽ മുങ്ങിയ ബാലസംഘം പ്രവർത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ‌്ഐ നേതാവ‌ും മുങ്ങി മരിച്ചു. ഡിവൈഎഫ‌്ഐ കുമ്പള മേഖലാ സെക്രട്ടറിയും കോയിപ്പാടി സ്വദേശിയുമായ അജിത്ത‌്കുമാർ (37), കുമ്പള നായിക്കാപ്പ‌് മുളിയടുക്കയിലെ മണികണ‌്ഠന്‍റെ മകൻ മനീഷ‌് (16)എന്നിവരാണ‌് മരിച്ചത‌്.

ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ കല്ലടുക്ക മണിയിലനിൽ ശനിയാഴ‌്ച വൈകിട്ട‌് ആറരയോടെയാണ‌് സംഭവം. കർണാടകയിൽ വിവാഹ ചടങ്ങിനെത്തിയ ബാലസംഘം പ്രവർത്തകരായ മനീഷും യക്ഷിതും പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങുകയായിരുന്നു. നാട്ടുകാർ മൂവരെയും തുമ്പ‌യിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്ത‌്കുമാറും മനീഷും മരണപ്പെടുകയായായിരുന്നു.

ABOUT THE AUTHOR

...view details