കേരളം

kerala

By

Published : Sep 15, 2020, 11:09 AM IST

ETV Bharat / state

'കൊറോണ ഇട്ട താഴ്': കൊവിഡ് പ്രതിരോധ ആൽബവുമായി ധനലക്ഷ്‌മി

നേരത്തെ നിപ വൈറസിനെതിരെ ധനലക്ഷ്‌മി ഒരുക്കിയ ബോധവൽക്കരണ ആൽബം ശ്രദ്ധേയമായിരുന്നു.

കൊവിഡ്
കൊവിഡ്

കാസർകോട്: കൊവിഡ് വ്യാപനവും പ്രതിരോധവും പ്രമേയമാക്കിയ ആറാം ക്ലാസുകാരിയുടെ വീഡിയോ ആൽബം പ്രേഷക ശ്രദ്ധ നേടുന്നു. ചെറുവത്തൂർ നാലിലാംകണ്ടം സർക്കാർ യുപി സ്‌കൂളിലെ വിദ്യാർഥിയായ ധനലക്ഷ്‌മിയാണ് 'കൊറോണ ഇട്ട താഴ്' എന്ന വീഡിയോ ആൽബം തയ്യാറാക്കിയത്.
ധനലക്ഷ്‌മി തന്നെയാണ് രചനയും ആലാപനവും. ഉദേശ് കുമാർ അപസര ചിത്രീകരിച്ച ആൽബത്തിന്‍റെ പ്രകാശനം കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ വി.വി മനോജ് കുമാർ നിർവഹിച്ചു.

കൊവിഡ് പ്രതിരോധ ആൽബവുമായി ധനലക്ഷ്‌മി

നേരത്തെ നിപ വൈറസിനെതിരെ ധനലക്ഷ്‌മി ഒരുക്കിയ ബോധവൽക്കരണ ആൽബം ശ്രദ്ധേയമായിരുന്നു. ഉപജില്ല മത്സരങ്ങളിൽ കവിത രചനയിലും ചിത്രം വരയിലും സമ്മാനാർഹയാണ് ധനലക്ഷ്‌മി. വലിയപൊയിലിലെ ബിനോയി - സജിന ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.

ABOUT THE AUTHOR

...view details