കാസർകോട്: നീലേശ്വരം ഓർച്ച പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ലാബ് അസിസ്‌റ്റന്‍റ് ബേളൂർ തായന്നൂർ അറക്കത്താഴത്ത് ഹൗസിൽ ബേബി ജോസഫിന്‍റെ മകൾ ജസ്ന ബേബി (30)യാണ് മരിച്ചത്. കാഞ്ഞങ്ങാട് സൗത്തിൽ ഭർത്താവ് മാലോത്തെ ശരത്തുമൊത്ത് താമസിച്ചു വരുകയായിരുന്നു. ബുധനാഴ്ച രാവിലെ ജോലിക്കായി പെരിയ കേന്ദ്ര സർവ്വകലാശാലയിൽ പോയിരുന്നു. ഉച്ചയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ജസ്നയെ കണാതായി. അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സോഷ്യൽ മീഡിയ വഴി ഫോട്ടോ കണ്ട് ബന്ധുക്കൾ മൃതദേഹം ജസ്നയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
നീലേശ്വരം ഓർച്ച പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു - നീലേശ്വരം
പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ലാബ് അസിസ്‌റ്റന്‍റ് ജസ്ന ബേബിയാണ് മരിച്ചത്.
നീലേശ്വരം ഓർച്ച പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൃതദേഹത്തിൽ എന്തെങ്കിലും പരിക്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച വൈകീട്ട് 4.30 മണിയോടെ മത്സ്യം പിടിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.