കേരളം

kerala

ETV Bharat / state

ആസ്വാദകരെ ആവേശത്തിലാഴ്ത്തി നൃത്ത മത്സരങ്ങള്‍ - കാസര്‍കോട് ലേറ്റസ്റ്റ്

കലോത്സവം കാണാൻ ജനസാഗരം

alolsavam  ആസ്വാദകരെ സന്തോഷിപ്പിച്ച് നൃത്ത മത്സരങ്ങള്‍  കലോത്സവം കാണാൻ ജനസാഗരം  കാസര്‍കോട് ലേറ്റസ്റ്റ്  dance programme
ആസ്വാദകരെ സന്തോഷിപ്പിച്ച് നൃത്ത മത്സരങ്ങള്‍

By

Published : Nov 29, 2019, 11:58 PM IST

Updated : Nov 30, 2019, 5:06 AM IST

കാസര്‍കോട്:കലോത്സവം കാണാനെത്തുന്ന ആസ്വാദകരെ ആവേശത്തിലാഴ്ത്തി നൃത്ത മത്സരങ്ങള്‍. ആദ്യ ദിനമുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായതോടെ കലോത്സവ വേദിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ലോകായുക്ത, കോടതി എന്നിവിടങ്ങളിൽ നിന്നും അപ്പീൽ സമ്പാദിച്ച് മത്സരാർഥികൾ എത്തുന്നത് മത്സരങ്ങളുടെ സമയ ക്ലിപ്തതയെ ബാധിക്കുന്നുവെന്ന ആരോപണമുണ്ടെങ്കിലും നൃത്ത മത്സരങ്ങളാണ് കലാമേളയുടെ ഹൈലൈറ്റ്.

ആസ്വാദകരെ ആവേശത്തിലാഴ്ത്തി നൃത്ത മത്സരങ്ങള്‍
239 ഇനങ്ങളിൽ 135 എണ്ണം പൂർത്തിയായപ്പോൾ മുൻ വർഷങ്ങളിലെ ജേതാക്കളായ കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് സ്വർണകപ്പിൽ മുത്തമിടാൻ മത്സരിക്കുന്നത്. കോഴിക്കോടിന് 529 പോയിന്‍റും കണ്ണൂരിന് 523 പോയിന്‍റുമാണുള്ളത്. 519 പോയിന്‍റ് വീതം നേടി തൃശൂർ, പാലക്കാട് ജില്ലകൾ തൊട്ടുപിന്നാലെയുണ്ട്.
Last Updated : Nov 30, 2019, 5:06 AM IST

ABOUT THE AUTHOR

...view details