കാസർകോട്:ആനക്കൊമ്പ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽപന നടത്തുന്ന സംഘത്തിനായി അന്വേഷണം വ്യാപിപ്പിച്ച് വനം വകുപ്പ്. രഹസ്യ വിവരത്തെത്തുടർന്ന് വനം വകുപ്പ് സംഘം നടത്തിയ അന്വേഷണത്തിലാണ് ആനക്കൊമ്പിൽ തീർത്ത വലംകൈ ഗണപതിയെ വിൽപ്പനക്കെത്തിച്ച സംഘത്തെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി ജോമോൻ ജോയ്, പാലക്കാട് സ്വദേശി ബിനോജ് കുമാർ, കണ്ണൂർ സ്വദേശിയായ പ്രബീൺ എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. വിഗ്രഹം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വിൽപ്പനക്ക് എത്തിച്ചപ്പോഴാണ് മൂന്ന് പേരും വനം വകുപ്പിന്‍റെ പിടിയിലായത്.
ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുടെ വിൽപന; അന്വേഷണം വ്യാപിപ്പിച്ച് വനം വകുപ്പ് - ഗണപതി വിഗ്രഹം
ഫോക്‌ലോർ ആർട്സ് ആൻഡ് കൾച്ചറൽ എൻലൈൻമെന്‍റ് എന്ന പേരിൽ അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്‍റെ മറവിലാണ് വിഗ്രഹങ്ങളുടെ വിൽപ്പന നടത്തുന്നത്
ഫോക്‌ലോർ ആർട്സ് ആൻഡ് കൾച്ചറൽ എൻലൈൻമെന്‍റ് എന്ന പേരിൽ അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്‍റെ മറവിലാണ് ആനക്കൊമ്പ് വിഗ്രഹങ്ങളുടെ വിൽപ്പന നടത്തുന്നതെന്ന് കണ്ടെത്തിയതായി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.അഷ്റഫ് പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ നിർമ്മാണ ശാലയിൽ നിന്നാണ് പിടിച്ചെടുത്ത മുപ്പത് സെന്‍റീ മീറ്റർ ഉയരമുള്ള ഗണപതി വിഗ്രഹം നിർമിച്ചതെന്നും 20ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചാണ് വിഗ്രഹം കാസർകോട് എത്തിച്ചതെന്നും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്നാൽ കാസർകോട്ടെ ഇടപാടുകാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പ്രതികളിൽ നിന്നും ലഭിച്ചിട്ടില്ല.