കേരളം

kerala

ETV Bharat / state

കാസർകോട് പത്ത് പേർക്ക് കൂടി കൊവിഡ്

മംഗൽപാടി സ്വദേശികളായ നാലു പേർ, രണ്ട് മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികൾ, കാസർകോട് നഗരസഭ, മൊഗ്രാൽപുത്തൂർ സ്വദേശികൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Covid  കൊവിഡ്  കാസര്‍കോട്  കാസര്‍കോട് കൊവിഡ് വാര്‍ത്ത  ലോക്ക് ഡൗണ്‍  നിരീക്ഷണം  മഹാരാഷ്ട്ര
കാസർകോട് പത്ത് പേർക്ക് കൂടി കൊവിഡ്

By

Published : May 31, 2020, 8:15 PM IST

കാസര്‍കോട്:ജില്ലയില്‍ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. മംഗൽപാടി സ്വദേശികളായ നാലു പേർ, രണ്ട് മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികൾ, കാസർകോട് നഗരസഭ, മൊഗ്രാൽപുത്തൂർ സ്വദേശികൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ ഏഴു പേർ സർക്കാർ നിരീക്ഷണത്തിലും മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലുമായിരുന്നു. അതേ സമയം ദുബായിൽ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസുള്ള തൃക്കരിപ്പൂർ സ്വദേശി രോഗമുക്തി നേടി. ജില്ലയിൽ ആകെ 3691 പേർ നിരീക്ഷണത്തിലുണ്ട്. 520 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. നിരീക്ഷണത്തിലുള്ള 226 പേർ ഇന്ന് നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചു.

ABOUT THE AUTHOR

...view details