കാസർകോട്:ജില്ലയിൽഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേർ രോഗമുക്തരായി. മാർച്ച് 21ന് നാട്ടിലെത്തിയ ഇയാൾക്ക് ഇരുപത്തിരണ്ടാം ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ഓരോ ദിവസവും രോഗമുക്തരാരുന്നവരുടെ എണ്ണം കൂടുമ്പോഴും രണ്ടാഴ്‌ചത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞും ആളുകളിൽ കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
കാസർകോട് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഓരോ ദിവസവും രോഗമുക്തരാകുന്നവരുടെ എണ്ണം കൂടുമ്പോഴും രണ്ടാഴ്‌ചത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞും ആളുകളിൽ കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞ 4 പേരും ജനറൽ ആശുപത്രിയിലെ 2 പേരുമാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ രണ്ടാം ഘട്ടത്തിൽ രോഗമുക്തരായവരുടെ എണ്ണം 78 ആയി. 88 പേരാണ് വിവിധ ആശുപത്രികളിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നത്. അതേസമയം 415പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചതോടെ നിരീക്ഷണത്തിൽ കഴിയുനവരുടെ എണ്ണവും കുത്തനെ കുറഞ്ഞിട്ടുണ്ട്. നിലവിൽ വീടുകളിൽ 9457 പേരും ആശുപത്രികളിൽ 136 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്. ഇതിൽ 608 പരിശോധനാ ഫലങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. പുതിയതായി 5പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.