കാസർകോട്: കൊവിഡ് വ്യാപനത്തിൻ്റെ ഭീതിക്കിടയിലും കാസർകോടിന് ആശ്വാസത്തിൻ്റെ ദിനം. 18 പേർ കൂടി രോഗമുക്തരായതോടെ ജില്ല അതിജീവനത്തിൻ്റെ പാതയിലാണ്. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മുളിയാറിലെ രണ്ട് പേർക്കും 17കാരനായ തളങ്കര സ്വദേശിക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.
കാസർകോടിന് ആശ്വാസത്തിൻ്റെ ദിനം - രോഗമുക്തf
18 പേർ കൂടി രോഗമുക്തരായതോടെ ജില്ല അതിജീവനത്തിൻ്റെ പാതയിലാണ്.
ഇതോടെ ജില്ലയിൽ സമ്പർക്ക പട്ടികയിലെ 60 പേരുൾപെടെ 163 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ വിവിധ ആശുപത്രികളിൽ നിന്നും 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കാസർകോട് മെഡിക്കൽ കോളജ് കെട്ടിടത്തിൽ ആരംഭിച്ച കൊവിഡ് കേന്ദ്രത്തിൽ 13 രോഗബാധിതരാണ് ചികിത്സയിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചും സംശയിച്ചും ആശുപത്രിയിൽ കഴിയുന്ന 260 പേരുൾപ്പെടെ 10721 പേരാണ് ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്. പുതുതായി 20 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനക്കയച്ച 2017 സാമ്പിളുകളിൽ 1271 ഫലങ്ങൾ നെഗറ്റീവ് ആയി. 568 സാമ്പിളുകളുടെ ഫലങ്ങളാണ് ലഭ്യമാകാനുള്ളത്.