കേരളം

kerala

ETV Bharat / state

കാസര്‍കോട് 200 പേർക്ക് കൂടി കൊവിഡ് - കാസര്‍കോട് കൊവിഡ് വാര്‍ത്ത

ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേരും വിദേശത്ത് നിന്നും വന്ന ഏഴ് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 247 പേർ രോഗ മുക്തരായി.

covid  covid update Kasargod  കാസര്‍കോട് 200 പേർക്ക് കൂടി കൊവിഡ്  കാസര്‍കോട് കൊവിഡ്  കാസര്‍കോട് കൊവിഡ് വാര്‍ത്ത  Kasargod covid news
കാസര്‍കോട് 200 പേർക്ക് കൂടി കൊവിഡ്

By

Published : Oct 21, 2020, 7:48 PM IST

കാസര്‍കോട്:സമ്പർക്കത്തിലൂടെ 190 പേരടക്കം ജില്ലയിൽ 200 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേരും വിദേശത്ത് നിന്നും വന്ന ഏഴ് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 247 പേർ രോഗ മുക്തരായി. നിലവിൽ 2789 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്.

അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 167 ആയി. അജാനൂർ(19), ബദിയഡുക്ക(8), ചെമ്മനാട്(9), ചെങ്കള(8), ചെറുവത്തൂർ(1), ഈസ്റ്റ് എളേരി(8), എൻമകജെ(8), കള്ളാർ(2), കാഞ്ഞങ്ങാട്(22), കാറഡുക്ക(3), കാസർകോട്(19), കയ്യൂർ ചീമേനി(1), കിനാനൂർ കരിന്തളം(1), കുമ്പഡാജെ(2), കുമ്പള(1), കുറ്റിക്കോൽ(1), മധൂർ(2), മങ്കല്പടി(2), മഞ്ചേശ്വരം(3), മുളിയാർ(3), നീലേശ്വരം(28), പടന്ന(3), പള്ളിക്കര(15), പനത്തടി(1), പിലിക്കോട്(6), പുല്ലൂർ പെരിയ(13), പുത്തിഗെ(1), തൃക്കരിപ്പൂർ(1), ഉദുമ(7), വലിയപറമ്പ്(1), വെസ്റ്റ് എളേരി(1) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4672 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 436 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം 1319 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 365 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 299 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details