കേരളം

kerala

ETV Bharat / state

കാസര്‍കോട് 224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ആറ് പേരുടെ ഉറവിടം ലഭ്യമല്ല. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 353 പേർ രോഗ മുക്തരായി. നിലവിൽ 3626 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്.

covid  covid update Kasargod  കാസര്‍കോട് കൊവിഡ് വാര്‍ത്ത  കാസര്‍കോട് കൊവിഡ്  കാസര്‍കോട് കൊവിഡ് കണക്ക്
കാസര്‍കോട് 224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 14, 2020, 9:44 PM IST

കാസര്‍കോട്:സമ്പർക്കത്തിലൂടെ 213 പേരടക്കം ജില്ലയിൽ 224 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത് നിന്നെത്തിയ നാല് പേരും വിദേശത്ത് നിന്നെത്തിയ ഒരാളും രോഗ ബാധിതരായി. ആറ് പേരുടെ ഉറവിടം ലഭ്യമല്ല. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 353 പേർ രോഗ മുക്തരായി. നിലവിൽ 3626 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. ഇതിൽ 2222 പേർ വീടുകളിൽ ആണ് കഴിയുന്നത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4624 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം 1537 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 377 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 492 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details