കേരളം

kerala

ETV Bharat / state

കാസർകോട് 257 പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ 94 ആയി

ഇന്ന് 130 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3352 ആയി. കാസർകോട് ജില്ലയിലെ മരണസംഖ്യ 94 ആയി.

covid  കാസർകോട്  കൊവിഡ്  update  മരണസംഖ്യ  പരിശോധന
കാസർകോട് 257 പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ 94 ആയി

By

Published : Oct 3, 2020, 8:13 PM IST

കാസർകോട്: കാസർകോട് ജില്ലയിൽ 257 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 241 പേർക്ക് രോഗം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും വിദേശത്ത് നിന്നെത്തിയ 10 പേർക്കും രോഗ ബാധ. ഇന്ന് 130 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3352 ആയി. കാസർകോട് ജില്ലയിലെ മരണസംഖ്യ 94 ആയി.

അജാനൂർ(26), ബദിയടുക്ക(11), ബളാൽ(1), ബേഡകം(18), ചെമ്മനാട്(9), ചെങ്കള(8), ചെറുവത്തൂർ(1), ദേലംപാടി(2), ഈസ്റ്റ് എളേരി(1), കള്ളാർ(3), കാഞ്ഞങ്ങാട്(15), കാസർകോട്(32), കയ്യൂർ ചീമേനി(4), കിനാനൂർ കരിന്തളം(1), കോടോം ബേളൂർ(1), കുമ്പഡാജെ(1), കുമ്പള(6), കുറ്റിക്കോൽ(8), മധൂർ(14), പുത്തിഗെ(4), കുറ്റിക്കോൽ(1), കള്ളാർ(5), കാഞ്ഞങ്ങാട്(15), മുളിയാർ(1),പടന്ന(2), പിലിക്കോട്(2), വോർക്കടി(1), അജാനൂർ(12) എന്നിങ്ങനെയാണ് കണക്ക്.

അതേസമയം 4607 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 335 പേരെ കൂടി നിരീക്ഷണത്തിലാക്കി. 815 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 217 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 214 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details