കാസര്‍കോട്:സമ്പർക്കത്തിലൂടെ 88 പേരടക്കം 105 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല. ഏഴു പേർ ഇതരസംസ്ഥാനത്ത് നിന്നും 10 വിദേശത്ത് നിന്നും വന്നവരാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 25 പേർ രോഗമുക്തി നേടി.
കാസര്‍കോട് 105 പേർക്ക് കൊവിഡ് - 105 പേർക്ക് കൊവിഡ്
14 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല. ഏഴു പേർ ഇതരസംസ്ഥാനത്ത് നിന്നും 10 വിദേശത്ത് നിന്നും വന്നവരാണ്.
കുമ്പള - 16, മംഗൽപ്പാടി 5, ഉദുമ 6, കാഞ്ഞങ്ങാട് 2, പിലിക്കോട് 1, ബദിയടുക്ക 6, പുല്ലൂർ-പെരിയ 4, മഞ്ചേശ്വരം 4, പള്ളിക്കര 2, വെള്ളൂർ 6, അജാനൂർ 3, കാറഡുക്ക 3, കയ്യൂർ ചീമേനി 3, ചെമ്മനാട് 4, മധൂർ 1, നീലേശ്വരം 2, പനത്തടി 2, പുത്തിഗെ 1, കള്ളാർ 1, കുമ്പഡാജെ 1, തൃക്കരിപ്പൂർ 1 സ്വദേശികൾക്ക് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായി. മധൂർ, മഞ്ചേശ്വരം (2), മീഞ്ച, മംഗല്‍പാടി (2), കാസര്‍കോട്, പുല്ലൂര്‍ പെരിയ, കാഞ്ഞങ്ങാട് നഗരസഭ, കുമ്പള, വലിയപറമ്പ്, കയ്യൂര്‍ ചീമേനി (2) സ്വദേശികളുടെ ഉറവിടം ലഭ്യമായിട്ടില്ല. വിദേശത്ത് നിന്ന് വന്ന കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, മംഗല്‍പാടി (3), കാഞ്ഞങ്ങാട് (2), അജാനൂര്‍ (2), മീഞ്ച സ്വദേശികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന മംഗല്‍പാടി, വോര്‍ക്കാടി, കുമ്പള(3), കാഞ്ഞങ്ങാട് നഗരസഭ (2), സ്വദേശികൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്.