കാസർകോട്ടെ വൃദ്ധസദനങ്ങളിൽ ആരോഗ്യ വകുപ്പിന്‍റെ കൊവിഡ് പരിശോധന
ജില്ലയിലെ 20 വൃദ്ധസദനങ്ങളിലെ ജീവനക്കാരിലും അന്തേവാസികളിലുമായി 927 പേരിലാണ് ആന്‍റിജൻ പരിശോധന നടത്തിയത്.
കാസർകോട്: വൃദ്ധസദനങ്ങളിൽ ആരോഗ്യ വകുപ്പ് കൊവിഡ് പരിശോധന നടത്തി. അന്തേവാസികൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയിൽ ആകെയുള്ള 20 വൃദ്ധസദനങ്ങളിലെ ജീവനക്കാരിലും അന്തേവാസികളിലുമായി 927 പേരിലാണ് ആന്‍റിജൻ പരിശോധന നടത്തിയത്. മുതിർന്ന പൗരന്മാർക്ക് വൃദ്ധസദനങ്ങളിൽ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടങ്ങളിൽ 21 ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തും. വൃദ്ധസദനങ്ങൾക്കു വേണ്ടി ജില്ലയിൽ പ്രത്യേക ടെലി മെഡിസിൻ സംവിധാനവും ആരംഭിക്കും.