കാസര്‍കോട് വീണ്ടും കൊവിഡ് മരണം - കൊവിഡ് വാര്‍ത്തകള്‍
മഞ്ചേശ്വരം വൊര്‍ക്കാടി മജീര്‍പള്ളത്തെ പികെ അബ്ബാസ് ആണ് മരിച്ചത്.
കാസര്‍കോട് വീണ്ടും കൊവിഡ് മരണം
കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേശ്വരം വൊര്‍ക്കാടി മജീര്‍പള്ളത്തെ പികെ അബ്ബാസ് (55)ആണ് പരിയാരം കണ്ണൂർ മെഡിക്കല്‍ കോളജില്‍ മരിച്ചത്. ശ്വാസതടസം കാരണം കഴിഞ്ഞയാഴ്ച്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ വീട്ടുകാരും കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്‍റൈനില്‍ കഴിയുകയാണ്.