കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.

Covid  covid death in kasargod  covid death in kerala  കൊവിഡ് മരണം  കാസര്‍കോട് കൊവിഡ് മരണം  കാസര്‍കോട് വാര്‍ത്തകള്‍
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

By

Published : Jul 8, 2020, 2:56 PM IST

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കഴിഞ്ഞ ദിവസം കാസര്‍കോട് ജനറൽ ആശുപത്രിയിൽ മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി ബിഎം അബ്ദുൾ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്ന് പെരിയ കേന്ദ്ര സർവകലാശാല ലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. കാസര്‍കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്.

കർണാടകയിലെ ഹുബ്ലിയിൽ നിന്നും ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ കാസർകോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഹുബ്ലിയിൽ നിന്നും തലപ്പാടി വരെ ബന്ധുക്കളായ രണ്ടു പേർക്കൊപ്പം ആംബുലൻസിലാണ് റഹ്മാൻ എത്തിയത്. തലപ്പാടിയിൽ നിന്നും കാറിൽ ജനറല്‍ ആശുപത്രിയിലെത്തി അൽപ്പസമയത്തിനകം മരണപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details