കാസര്‍കോട്: ജില്ലയില്‍ 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉദുമ(4), ചെമ്മനാട്(4), കാസർകോട്(13), മധുർ(4), കയ്യൂർ ചീമേനി(3), മീഞ്ച(1), മങ്കല്പടി(1), ചെറുവത്തൂർ(1), പുത്തിഗെ(1), പുല്ലൂർ പെരിയ(9), തൃക്കരിപ്പൂർ(1), നീലേശ്വരം(8), കാഞ്ഞങ്ങാട്(15), പള്ളിക്കര(1), മടിക്കൈ(2), പിലിക്കോട്(2), കിനാനൂർ കരിന്തളം(1), കോടോം ബേളൂർ(1), മുളിയാർ(1) സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
കാസര്‍കോട് ജില്ലയില്‍ 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
വിവിധ കേന്ദ്രങ്ങളില്‍ നിന്നും 156 പേര്‍ രോഗ മുക്തരായി. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4936 പേരാണ് നിരീക്ഷണത്തിലുള്ളത്.
കാസര്‍കോട് ജില്ലയില്‍ 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന രണ്ടു പേര്‍ക്കും രോഗം സ്ഥിരീകിരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നും 156 പേര്‍ രോഗ മുക്തരായി. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4936 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം 909 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 610 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 403പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.