വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു - വ്യാജ പ്രചരണം
രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു
വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു
കാസർകോട്: സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പള്ളിപ്പുഴ സ്വദേശി ഇംദാദിനെതിരെയാണ് കേസെടുത്തത്. കൊവിഡ് 19 മായി ബന്ധപ്പെട്ട് രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്രചരണം നടത്തിയതിനും പൊതു ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തിയതിനുമാണ് കേസ്.