കാസർകോട്:ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന മീഞ്ച, ഉദുമ സ്വദേശികൾ ദുബായില്‍ നിന്ന് വന്ന ചെമ്മനാട് സ്വദേശി, കുവൈത്തില്‍ നിന്ന് വന്ന ഉദുമ സ്വദേശി എന്നിവരാണ് കൊവിഡ് പോസിറ്റീവായത്.
കാസര്‍കോട് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ നിന്ന് വന്ന മീഞ്ച, ഉദുമ സ്വദേശികൾ ദുബായില്‍ നിന്ന് വന്ന ചെമ്മനാട് സ്വദേശി, കുവൈത്തില്‍ നിന്ന് വന്ന ഉദുമ സ്വദേശി എന്നിവരാണ് കൊവിഡ് പോസിറ്റീവായത്.
നാല് പേർ രോഗമുക്തരായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മംഗല്‍പാടി സ്വദേശിനി, പടന്നക്കാട് കൊവിഡ് സെന്‍ററില്‍ ചികിത്സയിലായിരുന്ന വലിയ പറമ്പ സ്വദേശി, ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പുല്ലൂര്‍ പെരിയ സ്വദേശി, പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാറഡുക്ക സ്വദേശിനി എന്നിവരാണ് രോഗമുക്തി നേടിയത്.
വീടുകളില്‍ 3715 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമടക്കം ജില്ലയില്‍ 4045 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 133 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കൊവിഡ് സെന്ററുകളിലുമായി 18 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 182 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.