കാസർകോട്: മാവുങ്കാലിൽ ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മേലടുക്കം സ്വദേശി പ്രശോഭ്, മൂലക്കണ്ടം സ്വദേശി ശ്യാം കുമാർ എന്നിവരാണ് അറസ്റ്റിലായത്. യുവമോർച്ച മണ്ഡലം പ്രസിഡന്‍റിന്‍റെ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഈ മാസം 17നാണ് ദമ്പതികളെ അക്രമികൾ വെട്ടി പരിക്കേൽപ്പിച്ചത്. ഭർത്താവിനെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കൊടവലം സ്വദേശി ചന്ദ്രൻ, ഭാര്യ രമ്യ എന്നിവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാഞ്ഞങ്ങാട് നിന്ന് കൊടവലിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘം ഇവർ സഞ്ചരിച്ച സ്‌കൂട്ടർ തടയുകയും ചന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ചന്ദ്രന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രവാസിയായ ചന്ദ്രൻ ദിവസങ്ങൾക്ക് മുൻപായിരുന്നു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
Also read:വീട്ടില്‍ അതിക്രമിച്ച് കയറി യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചു; 3 പേര്‍ അറസ്റ്റില്‍
വീട്ടിൽ അതിക്രമിച്ച് കയറി യുവാക്കളെ വെട്ടി: വീട്ടിൽ അതിക്രമിച്ച് കയറി യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. പെരുമ്പുഴ സ്വദേശി വിജിത്ത്, കല്ലുപാലക്കട സ്വദേശികളായ തോമസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പുഴ സ്വദേശിയായ ഷാജി, സുഹൃത്തുക്കളായ പ്രിൻസ്, മക്കു, എന്നിവർക്കാണ് വെട്ടേറ്റത്. രാത്രിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ സംഘം ഷാജിയെയും വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെയും മർദിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഷാജിയുടെ അമ്മ രാധാമണിക്കും പരിക്കേറ്റു.