പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് കൺട്രോൾ റൂമിന്‍റെ ചുമതല വനിതകൾക്ക്. സംസ്ഥാനത്ത് വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഏക കൺട്രോൾ റൂമാണ് കാസർകോട്ടേത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരമുൾപ്പെടെയുള്ള പരാതികളുടെയും വോട്ടർ ഹെൽപ് ലൈനുകളുടേയും നിയന്ത്രണമാണ് കൺട്രോൾ റൂം വഴി നടപ്പിലാക്കുന്നത്.
കാസർകോട്ട് കൺട്രോൾ റൂമിന്‍റെ കൺട്രോൾ വനിതകളുടെ കയ്യില്‍ - പൊതു തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാൻ സിറ്റിസൺ വിജില്‍ എന്ന മൊബൈൽ ആപ്ലിക്കേഷനും, പരാതികൾക്ക് പരിഹാരം കാണാനും നടപടികൾക്ക് നിർദ്ദേശങ്ങൾ നൽകാനും തയ്യാറായി ഒരു കൂട്ടം വനിതകളാണ് കാസർകോഡ് കൺട്രോൾ റൂമിലുള്ളത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാൻ സിറ്റിസൺ വിജിൽ എന്ന മൊബൈൽ ആപ്ലിക്കേഷനും, പരാതികൾക്ക് പരിഹാരം കാണാനും നടപടികൾക്ക് നിർദ്ദേശങ്ങൾ നൽകാനും തയ്യാറായി ഒരു കൂട്ടം വനിതകളാണ് കാസർകോട് കൺട്രോൾ റൂമിലുള്ളത്. വോട്ടർ ഹെൽപ്പ്ലൈനിൽ വിളിക്കുന്ന വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതും മറ്റുകാര്യങ്ങൾ ചെയ്യുന്നതും അഞ്ചംഗ പെൺകൂട്ടമാണ്. കാസർകോട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കൺട്രോൾ റൂമിന്‍റെ പൂർണ ചുമതല നിർവഹിക്കുകയാണ് ഈ വനിതാ ഉദ്യോഗസ്ഥർ.
ജൂനിയർ സൂപ്രണ്ടുമാരായ സി.ജി ശ്യാമള, ഇന്ദു എം ദാസ് എന്നിവരാണ് കൺട്രോൾ റൂമിലെ നോഡൽ ഓഫീസർമാർ. സി വിജിൽ ആപ്ലിക്കേഷൻ, ഹെൽപ്പ്ലൈൻ തുടങ്ങിയവയ്ക്കായാണ് കൺട്രോൾ റൂമിലെ പ്രവർത്തനം. 1950 എന്ന ഹെൽപ് ലൈൻ നമ്പറിൽ ഇതിനകം 175 പേർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. സിവിൽ ആപ്പ് വഴിയും നിരവധി പരാതികളാണ് എത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശ്രദ്ധയിൽപ്പെടുന്ന ആർക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാം.