കേരളം

kerala

ETV Bharat / state

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം കാസർകോട് യാഥാർഥ്യമായി - ayamkadav bridge

ഉയരം മൂലമുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ആയംകടവ് പാലം നിർമാണം പൂർത്തീകരിച്ചത്

Bridge  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം  ആയംകടവ് പാലം
കാസർകോട്

By

Published : Dec 9, 2019, 12:04 AM IST

Updated : Dec 9, 2019, 3:05 AM IST

കാസർകോട്: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പുല്ലൂര്‍-പെരിയ, ബേഡഡുക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ആയംകടവ് പാലം. മലബാറിന്‍റെ ടൂറിസം ഭൂപടത്തിൽ ആയംകടവ് പാലം ഇടംപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം കാസർകോട് യാഥാർഥ്യമായി

24 മീറ്റർ ഉയരത്തിലും 180 മീറ്റർ നീളത്തിലുമുള്ള ആയംകടവ് പാലം രണ്ടു മലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പാലത്തിനോട് ചേർന്ന് ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പാലത്തിന്‍റെ ഉയരം മൂലം നിർമാണ ഘട്ടത്തിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായി ആയംകടവ് പാലം യാഥാർഥ്യമായത്. പാലത്തിനും റോഡിനുമായി പ്രതിഫലം വാങ്ങാതെയാണ് നാട്ടുകാര്‍ സ്ഥലംവിട്ടു നല്‍കിയിരുന്നത് എന്നതും ശ്രദ്ധേയമാണ്.

Last Updated : Dec 9, 2019, 3:05 AM IST

ABOUT THE AUTHOR

...view details