കേരളം

kerala

ETV Bharat / state

കാസര്‍കോട് ബാലികേറാമലയല്ല; രാജ്മോഹൻ ഉണ്ണിത്താൻ - രാജ്മോഹൻ ഉണ്ണിത്താൻ

അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയാവും കാസര്‍കോഡ് മണ്ഡലത്തിലേതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.

രാജ്മോഹൻ ഉണ്ണിത്താൻ

By

Published : Mar 17, 2019, 2:40 AM IST

കാസര്‍കോട്ബാലികേറാമലയല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്മോഹൻ ഉണ്ണിത്താൻ. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയാവുംകാസര്‍കോടുണ്ടാവുകയെന്ന് പറഞ്ഞഅദ്ദേഹം തന്‍റെ 50 വര്‍ഷകാലത്തെ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കാസര്‍കോഡിനെഇളക്കിമറിച്ചുവെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.

കെ.വി തോമസ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം സ്ഥാനാര്‍ഥി ഹൈബി ഈഡൻ പ്രതികരിച്ചു. പ്രചരണത്തില്‍ കെ.വി തോമസ് മുൻപന്തിയിലുണ്ടാകുംഅദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാവും മത്സരിക്കുക. കെ.വി തോമസ് ബിജെപിയില്‍ ചേരുമോയെന്നത് കാത്തിരുന്നു കാണാമെന്നും ഹൈബി ഈഡൻ പറഞ്ഞു. അതേസമയം ഹൈബി ഈഡനെ പിന്തുണക്കുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്ന് കെ.വി തോമസ് പറഞ്ഞു. പൊതു പ്രവർത്തന രംഗത്ത് തുടരുമെന്നും ബിജെപി തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂരിലെ ജനങ്ങള്‍ തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാകുമെന്നത്ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഗൽഭരായ കോൺഗ്രസ് നേതാക്കളെ വിജയപ്പിച്ച മണ്ഡലമാണ് ചാലക്കുടിയെന്നുംവിജയിക്കുമെന്നകാര്യത്തിൽ തികഞ്ഞ ശുഭ പ്രതീക്ഷയുണ്ടെന്നും സ്ഥാനാര്‍ഥി ബെന്നി ബഹനാനുംപറഞ്ഞു.

ആലത്തൂർ ഇത്തവണ മാറി ചിന്തിക്കുമെന്നായിരുന്നു സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ പ്രതികരണം. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്ആലത്തൂരെന്നും രമ്യ ഹരിദാസ് പറഞ്ഞു.

മത്സരിക്കുന്ന 16 സീറ്റുകളില്‍ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര എന്നീ നാലു സീറ്റുകളിലെ സ്ഥാനാർഥികളെ കുറിച്ചാണ് തീരുമാനം ആകാത്തത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികാണ് കേരളംഉൾപ്പെടെ 27 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details