കാസർകോട്പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും വീട് മുഖ്യമന്ത്രി സന്ദർശിക്കില്ല. മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അനുകൂലമായ സമീപനമല്ല ലഭിച്ചത്.പ്രവർത്തകർ ഏത് തരത്തിൽ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസും ഇത് നിരുത്സാഹപ്പെടുത്തുകയായിരുന്നു. തുടർന്നാണ് സന്ദർശനം ഒഴിവാക്കാൻ തീരുമാനിച്ചത്.മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും കൃപേഷിന്‍റെഅച്ഛൻ കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
കാസർകോട് കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല
മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
കാസർഗോഡ് കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല
ഇരട്ടക്കൊലപാതകത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കാസർകോട് എത്തുന്നത്.വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.അതേസമയം ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട്ഡിജിപി ലോക്നാഥ് ബെഹ്റഉത്തരവിറക്കി. ഐജി എസ്. ശ്രീജിത്തിനാണ് കേസിന്‍റെ ചുമതല.