കേരളം

kerala

ETV Bharat / state

കാസര്‍കോടിന്‍റെ വികസനസ്വപ്‌നങ്ങൾ പങ്കുവെച്ച് കേരള നിര്‍മ്മിതി

കാസര്‍കോടിന്‍റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത്

kiifb  cm pinarayi vijayan  kerala nirmmithi kasaragod  കേരള നിര്‍മ്മിതി  കാസര്‍കോടിന്‍റെ വികസനസ്വപ്‌നങ്ങൾ  അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍  കിഫ്ബി  മുഖ്യമന്ത്രി പിണറായി വിജയന്‍  മലയോര ഹൈവേ  തീരദേശ ഹൈവേ  സ്‌പീഡ് വേ നുള്ളിപ്പാടി  വികസന പ്രദര്‍ശനം
കാസര്‍കോടിന്‍റെ വികസനസ്വപ്‌നങ്ങൾ പങ്കുവെച്ച് കേരള നിര്‍മ്മിതി

By

Published : Jan 28, 2020, 7:38 PM IST

കാസര്‍കോട്: കിഫ്ബി വഴി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ജനസമക്ഷം അവതരിപ്പിച്ച് കേരള നിര്‍മ്മിതി. കേരള നിര്‍മ്മിതിയുടെ കാസര്‍കോടന്‍ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. കാസര്‍കോടിന്‍റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയില്‍ അടിയന്തരമായി നടപ്പാക്കേണ്ട പത്തോളം പദ്ധതികള്‍ പരിപാടിയില്‍ അവതരിപ്പിക്കും.

കാസര്‍കോടിന്‍റെ വികസനസ്വപ്‌നങ്ങൾ പങ്കുവെച്ച് കേരള നിര്‍മ്മിതി

സാമൂഹിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. ജില്ലയില്‍ 1,009 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുന്നതെന്നും 15 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതികളാണ് നാലും അഞ്ചും വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന്‍റെ കാര്യത്തില്‍ വടക്കന്‍ ജില്ലകള്‍ അവഗണിക്കപ്പെടുന്നുവെന്ന പരാതി പൊതുവെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയിലും വികസനം വരുന്നു. അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും വികസനമെന്നത് സമൂഹത്തിന്‍റെ എല്ലാ തട്ടിലുള്ളവരുടെയും ജീവതം മാറ്റുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകും. തീരദേശ ഹൈവേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിലെ ജനപ്രതിനിധികളും കിഫ്ബി വഴി തങ്ങളുടെ പ്രദേശങ്ങളിലുണ്ടായ വികസന പ്രവൃത്തികളെക്കുറിച്ച് സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നുള്ളിപ്പാടിയിലെ സ്‌പീഡ് വേ മൈതാനിയിലാണ് വികസന പ്രദര്‍ശനവും ബോധവല്‍കരണ പരിപാടിയും നടക്കുന്നത്. കിഫ്ബി വഴി ജില്ലയിലും സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലും നടപ്പാക്കുന്ന വികസന പദ്ധതികളുടെ മാതൃകകളാണ് പ്രദര്‍ശനത്തിലുള്ളത്.

ABOUT THE AUTHOR

...view details