കാസര്‍കാേഡ് നടന്ന ഹീനമായ കൊലപാതകത്തെ യാതൊരു തരത്തിലും ന്യായീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹീനമായ കുറ്റകൃത്യത്തിന് ശക്തമായ നടപടി തന്നെ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുമുണ്ടാകും. നിയമം നിയമത്തിന്‍റെ വഴിക്കുതന്നെ പോകും. ഒരു പക്ഷഭേദവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ് സിപിഎം കമ്മിറ്റി ഓഫീസിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാസര്‍കോഡ് കൊലപാതകം ഹീനം, കൃത്യം ചെയ്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും: മുഖ്യമന്ത്രി - Congress
സിപിഎം ഇത്തരം സംഭവങ്ങളെ എങ്ങനെയാണ് കാണുന്നത് എന്നതിന്‍റെ തെളിവാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇത്തരം ആളുകള്‍ക്ക് സിപിഎമ്മിന്‍റേതായ യാതൊരു പരിരക്ഷയും ഉണ്ടാവില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
തെറ്റായ ഒന്നിനേയും പാര്‍ട്ടി ഏറ്റെടുക്കില്ല എന്നതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകത്തെ തള്ളി പറഞ്ഞത്. കാസര്‍കോഡ് കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെതിരേയും നിരവധി ആരോപണങ്ങളുണ്ടായി. ആരും അവയൊന്നും തള്ളിപറയുന്നത് കേട്ടില്ല. സംരക്ഷിച്ചാലും പ്രോത്സാഹിപ്പിച്ചാലും സിപിഎമ്മിനെതിരായ അക്രമങ്ങളേയും ശക്തമായി തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്നപ്പോള്‍ തന്നെ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുടെയും പ്രീണനം ഏറ്റുവാങ്ങിയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നതെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി ഇപ്പോൾ പാർട്ടിക്കെതിരായി മാധ്യമങ്ങൾ നടത്തുന്ന പ്രചാരണത്തെയും വിമര്‍ശന വിധേയമാക്കി. രാജ്യത്ത് സിപിഎമ്മിനെതിരെ അക്രമം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇടത് പക്ഷത്തെ കരുത്തുറ്റ പാര്‍ട്ടി സിപിഎമ്മാണ്. സിപിഎം കരുത്തുറ്റതായാല്‍ ഇടതുപക്ഷം ശക്തിപ്പെടുമെന്ന് എതിര്‍ ശക്തികള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ട്. ഉത്തര്‍പ്രദേശ് മുതല്‍ കര്‍ണാടക വരെയുള്ള സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഇവിടങ്ങളിലൊന്നും കോണ്‍ഗ്രസ് അല്ല, മറിച്ച് അവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ശക്തി. ബിജെപിക്കും കോണ്‍ഗ്രസിനും ഇടതുപക്ഷത്തെ ആക്രമിക്കുന്നത് ഹരമാണെന്നും ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.