ലീഗ് നേതാവ് നവകേരളസദസിലെത്തിയ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി കാസർകോട്: ലീഗ് നേതാവ് നവകേരളസദസിലെത്തിയ വിഷയത്തിൽ (League leader's visit in Nava Kerala sadas) പ്രതികരിച്ച് മുഖ്യമന്ത്രി. സ്വാഭാവികമായും ഇത്തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകുമെന്നും ഇനിയും പ്രതിപക്ഷത്തുള്ളവര്‍ തെറ്റ് തിരുത്തി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു (Chief Minister response).
കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിനോട് (NA Nellikkunnu) കുടുംബം തന്നെ ചോദിച്ചിട്ടുണ്ടാകും നിങ്ങൾ എന്താ പരിപാടിയിൽ പോകാത്തത് എന്ന്. പങ്കെടുക്കാൻ പറ്റാത്ത എംഎൽഎമാർ അനുഭവിക്കുന്ന മാനസിക അവസ്ഥ ആലോചിച്ചു നോക്കു. വല്ലാത്ത മാനസിക സംഘർഷമാകും അവർ അനുഭവിക്കുന്നത്. ഇനിയും അവർ വരുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് വ്യാജരേഖ അതീവ ഗൗരവമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണത്. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തെരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിൽ ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കുന്നത് സർക്കാരിന് വേണ്ടിയാണ്. ഞങ്ങൾ നേരിട്ട് വാങ്ങിയാലും പ്രോസസ് ചെയ്യുന്നത് ഉദ്യാഗസ്ഥരാണ്. ലീഗിന്‍റെ നിലപാട് കേരളബാങ്കിന്‍റെ കാര്യത്തിൽ എടുത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ അവർക്ക് ഒരാളെ തെരെഞ്ഞെടുക്കാമായിരുന്നു. അതിന്‍റെ നടപടി ക്രമം മാത്രമാണ്. കോൺഗ്രസിന്‍റെ കേരളത്തിലെ ലീഡർഷിപ് ഇല്ലാതെ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷ എം എൽ എമാർ പങ്കെടുക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിൽ ഇന്നലെ കിട്ടിയത് 1908 പരാതികളാണെന്നും ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
ഫെഡറൽ തത്വങ്ങൾക്ക് എതിരായ കേന്ദ്ര നയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സർക്കാരിന്‍റെ ജനകീയത തകർക്കാനുള്ള ദുഷ്‌ടലാക്കാണ് പ്രതിപക്ഷത്തിന്. യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി. നാടിന്‍റെ യഥാർത്ഥ വിഷയം ചർച്ചയാക്കാതിരിക്കാൻ ബോധ പൂർവ്വം ചിലർ ശ്രമിക്കുന്നു. ആങ്ങനെ വരുമ്പോൾ ജനാധിപത്യപരമായ മാർഗങ്ങൾ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മനസോടെ ഒത്തുചേരുന്ന അവസ്ഥയാണ് ഇത്. നവകേരള സദസില്‍ പങ്കെടുക്കാൻ വൻ ജനസഞ്ചയം ആണെത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ ഒരേമനസോടെ ഒത്തു ചേർന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി പരിപാടി. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം സ്വീകരിച്ച നിലപാടാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:നവകേരള സദസ്: ആഢംബര ബസ് കാസർകോട് എത്തി, പ്രത്യേക ഇളവുകൾ നൽകി സർക്കാർ