കാസർകോട് : കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ (Central University Of Kerala VC) പ്രൊ. എച്ച് വെങ്കടേശ്വർലു (64) അന്തരിച്ചു (H Venkateshwarlu passes Away). വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
Central University Of Kerala VC H Venkateshwarlu passes Away: കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു അന്തരിച്ചു
Vice Chancellor H Venkateshwarlu Dies: കേരള കേന്ദ്ര സര്‍വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായിരുന്നു പ്രൊ. എച്ച് വെങ്കടേശ്വർലു
Published : Oct 28, 2023, 11:14 AM IST
കഴിഞ്ഞ മൂന്ന് വർഷമായി കേരള കേന്ദ്ര സർവകലാശാലയിൽ വൈസ് ചാൻസലറായി സേവനമനുഷ്‌ഠിക്കുകയായിരുന്ന അദ്ദേഹം അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അവധിയിലായിരുന്നു. 2020 ഓഗസ്‌റ്റ് 14നാണ് പ്രൊഫ. വെങ്കടേശ്വര്‍ലു കേരള കേന്ദ്ര സര്‍വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. ആറുവര്‍ഷമായി വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. ജി ഗോപകുമാര്‍ വിരമിച്ച ഒഴിവിലേക്കാണ് വെങ്കടേശ്വർലു നിയമിതനായത്.
അക്കാദമിക രംഗത്ത് പരിചയ സമ്പന്നനായ അദ്ദേഹം തെലങ്കാന മേഡക് സ്വദേശിയാണ്. ഒസ്‌മാനിയ സര്‍വകലാശാല പീസ് കമ്മിറ്റി അംഗം, ഐസിഎസ്‌ആര്‍ ടീച്ചര്‍ ഫെല്ലോ, യു പി എസ് സി അഡ്വൈസര്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെ മലയാളി അല്ലാത്ത വി സി എന്ന പ്രത്യേകതയും വെങ്കിടേശ്വർലുവിന് ഉണ്ടായിരുന്നു.