വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി
ഉപതെരഞ്ഞെടുപ്പില്‍ മതേതരത്വവും ഫാസിസവും തമ്മിലാണ് മത്സരം. എൻഎസ്എസിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
കാസർകോട്: വട്ടിയൂർക്കാവിൽ ഏതെങ്കിലും ജാതിയുടെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാടമ്പി പ്രയോഗം ആരും മറക്കരുത്. എന്‍എസ്എസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്‍റെയും വിലയിരുത്തലാകും. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. മതേതരത്വവും ഫാസിസവും തമ്മിലാണ് മത്സരം. മഞ്ചേശ്വരത്ത് ഇടതുമുന്നണി മൂന്നാമതാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ വ്യക്തമായ മറുപടി വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അദാലത്തിലൂടെ മാര്‍ക്ക് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സര്‍വകലാശാലയുടെ സ്വയം ഭരണത്തില്‍ എന്തിന് കൈകടത്തിയെന്നും മുല്ലപ്പള്ളിയുടെ ചോദ്യം.