കാസര്‍കോട്: പ്രസംഗത്തിനിടെ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കാസര്‍കോട് എംപി രാജ്‍മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമ്മാക്കലിന്‍റെ സഹോദരന്‍ പി എ വർഗീസിന്‍റെ പരാതിയിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. സ്‌ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രസംഗിക്കുകയും അതിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത് അപകീർത്തിപ്പെടുത്തിയെന്നുമാണ് പരാതി.
സ്‌ത്രീവിരുദ്ധ പരാമര്‍ശം: രാജ്‍മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുത്തു - comment against woman
സ്‌ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രസംഗിക്കുകയും അതിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത് അപകീർത്തിപ്പെടുത്തിയെന്നുമാണ് പരാതി.
സ്‌ത്രീവിരുദ്ധ പരാമര്‍ശം: രാജ്‍മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുത്തു
ജെയിംസ് പന്തമ്മാക്കലിനെ മർദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കോൺഗ്രസ് മണ്ഡലം പ്രഡിഡന്‍റിന് ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. ഇതിനെ തുടർന്ന് ചിറ്റാരിക്കാലിൽ നടത്തിയ കോണ്‍ഗ്രസ് പൊതുയോഗത്തിലെ പ്രസംഗത്തിനിടെ ഉണ്ണിത്താൻ സ്‌ത്രീവിരുദ്ധമായി പ്രസംഗിച്ചെന്നാണ് പരാതി. ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.