കാസർകോട്: ചെർക്കള-സുള്ള്യ സംസ്ഥാന പാതയിൽ കോട്ടൂർ വളവിൽ കാർ നിയന്ത്രണം വിട്ടു 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ആളപായമില്ല. അക്കര ഫൗണ്ടേഷന് സമീപമാണ് അപകടം. കാർ ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബെംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് വരുമ്പോഴായിരുന്നു അപകടം. അക്കര ഫൗണ്ടേഷൻ സെക്യൂരിറ്റി സ്റ്റാഫും നാട്ടുകാരനും കൂടിയായ ശംഭു പണിക്കരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു - overturned
ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബെംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്
കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു
തുടർച്ചയായുള്ള വളവുകളുള്ള റോഡിൽ അപകടം പതിവാണ്. റോഡരികിൽ മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്. മഴയിൽ റോഡിന്‍റെ താഴ്ചയുള്ള ഭാഗം ഒലിച്ചുപോയതും അപകട സാധ്യത വർധിപ്പിക്കുന്നു. റോഡിന് സംരക്ഷണ ഭിത്തി സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഇതേ സ്ഥലത് നടന്ന വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.