കാസര്‍കോട്:കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍ കോളജിയിറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ഓൾ ഇന്ത്യ മത്സരത്തിന് തെരഞ്ഞെടുത്തതായി പരാതി. അണ്ടർ 67 കിലോ വിഭാഗത്തിൽ കൊടകര സഹൃദയ കോളജിലെ ജീവൻ ജോസഫാണ് സ്വർണ മെഡൽ നേടിയത്. എന്നാൽ മത്സരത്തിലെ മൂന്നാം സ്ഥാനക്കാരനായ തൃശൂർ സെന്‍റ് അലോഷ്യസ് കോളജിലെ വിദ്യാർഥിയെയാണ് ഓൾ ഇന്ത്യ മത്സരത്തിന് തെരഞ്ഞെടുത്തത്.
ഒന്നാമന് പകരം മൂന്നാം സ്ഥാനക്കാരന്‍; കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍ കോളജിയിറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ക്രമക്കേടെന്ന് പരാതി - തൃശൂർ സെന്‍റ് അലോഷ്യസ്
അണ്ടര്‍ 67 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ഓള്‍ ഇന്ത്യ മത്സരത്തിനായി തെരഞ്ഞെടുത്തുവെന്നാണ് പരാതി.
വിഷയം ചൂണ്ടിക്കാട്ടി സര്‍വകലാശാലയ്‌ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരനായ വിദ്യാര്‍ഥി വ്യക്തമാക്കി. എന്നാല്‍ സെമി ഫൈനല്‍ മത്സര വിധിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമം നടത്തി. അത്തരത്തിലൊരു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു ട്രയല്‍ മത്സരം നടത്തിയിരുന്നു.
ആ മത്സരത്തില്‍ ജീവന്‍ ജോസഫ് പങ്കെടുത്തിരുന്നില്ലെന്നാണ് വിഷയത്തില്‍ സര്‍വകലാശാലയുടെ വിശദീകരണം. അതേസമയം, ട്രയല്‍ നടക്കുന്ന കാര്യം കോളജിനെയോ തന്നെയോ അറിയിച്ചിരുന്നില്ല. സെമിയില്‍ പരാജയപ്പെടുത്തിയ ആളെ വീണ്ടും തോല്‍പ്പിച്ച് സെലക്ഷന്‍ നേടേണ്ട ആവശ്യമില്ല. ആദ്യം സെമിയില്‍ വിജയിച്ച വ്യക്തി വീണ്ടും ട്രയല്‍ മത്സരത്തിന് ഇറങ്ങുന്ന കീഴ്‌വഴ്ക്കമില്ലെന്നും ജീവന്‍ വ്യക്തമാക്കി. സംഭവത്തിൽ കായിക മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവന്‍റെ കുടുംബം.