കാസർകോട്: ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് (സിഎ) പരീക്ഷയില്‍ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കാസര്‍കോട് കോട്ടക്കണ്ണി സ്വദേശി അക്ഷയ് കുമാറിന്. അഖിലേന്ത്യാ തലത്തിൽ ആറാം റാങ്ക് ആണ് അക്ഷയ് കുമാറിന് ലഭിച്ചത് . സി എ ഫൈനല്‍ പരീക്ഷക്കായി കഠിന പ്രയത്‌നം നടത്തിയിരുന്നെന്ന് അക്ഷയ് പറഞ്ഞു. കണ്ണൂരിലെ തന്നെ മുഹമ്മദ് സാലി അസോസിയേറ്റ്സിന്‍റെ കീഴിലായിരുന്നു ആർട്ടിക്കിൾഷിപ്പ്.
സിഎ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കാസർകോട് സ്വദേശിക്ക് - അക്ഷയ് കുമാർ
അഖിലേന്ത്യാ തലത്തിൽ ആറാം റാങ്ക് ആണ് അക്ഷയ് കുമാറിന്.
സിഎ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കാസർകോട് സ്വദേശിക്ക്
ഫൈനല്‍ പരീക്ഷയ്ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് മാത്രമാണ് ക്ലാസിന് പോയത്. ബാക്കിയുള്ള അഞ്ച് വിഷയങ്ങളും സ്വയം പഠിക്കുകയായിരുന്നുവെന്ന് അക്ഷയ് പറയുന്നു. ജയ്‌മാതാ സ്‌കൂളില്‍ ആയിരുന്നു അക്ഷയ്‌കുമാർ പത്താം ക്ലാസ് വരെ പഠിച്ചത്. സിഎച്എസ്എസ് ചട്ടഞ്ചാലില്‍ നിന്നുമാണ് ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കോട്ടേകാണി റോഡിലെ വര്‍ക്ക് ഷോപ്പ് ഉടമ എന്‍. രവീന്ദ്രയുടെയും അങ്കണവാടി അധ്യാപിക പി.ടി. രാധയുടെയും മകനാണ്.