കേരളം

kerala

ETV Bharat / state

കുഞ്ഞൻ മരങ്ങളെ സ്നേഹിച്ച് ഇബ്രാഹിംകുട്ടി

20 വർഷമായി ഇബ്രാഹിം കുട്ടി ബോൺസായ് ചെടികൾക്ക് വളർത്തുന്നു

By

Published : May 21, 2020, 5:12 PM IST

Bonsai  bonsai lover  കസർകോട്  കാഞ്ഞങ്ങാട്
കുഞ്ഞൻ മരങ്ങളുമായി കൂട്ട് കൂടി ഇബ്രാഹിംകുട്ടി

കസർകോട്: ബോൺസായി വൃക്ഷങ്ങളോട് കൂട്ടുകൂടി കാഞ്ഞങ്ങാട് കുശാൽ നഗറിലെ ഇബ്രാഹിംകുട്ടി. കഴിഞ്ഞ 20 വർഷമായി ഇബ്രാഹിംകുട്ടി കുഞ്ഞൻ മരങ്ങളുടെ പരിപാലനത്തിലാണ്. ആലും അരയാലുമെല്ലാം ചട്ടിയിൽ ഒതുക്കി വളർത്തുന്നതിന്‍റ കൗതുകം ആസ്വദിക്കാനായി നിരവധിപേരാണ് ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ എത്തുന്നത്.

കുഞ്ഞൻ മരങ്ങളെ സ്നേഹിച്ച് ഇബ്രാഹിംകുട്ടി.

കണിക്കൊന്ന, ആൽ, അരയാൽ, പുളി തുടങ്ങി വൻ മരങ്ങളാകുന്നവയെല്ലാം ചട്ടിയിൽ ഒതുക്കി ബോൺസായി ആക്കി വളർത്തിയെടുത്തിരിക്കുകയാണ് ഇബ്രാഹിംകുട്ടി. ചുരുക്കി പറഞ്ഞാൽ ഇബ്രാഹിം കുട്ടിയുടെ വീടിനകവും പൂന്തോട്ടവുമെല്ലാം ബോൺസായി ചെടികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. 20 വർഷമായി ഇബ്രാഹിം കുട്ടി ബോൺസായ് ചെടികൾക്ക് വളർത്തുന്നു. കാഞ്ഞങ്ങാട് ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തുന്ന ഇബ്രാഹിം കുട്ടിക്ക് പൂർണ പിന്തുണ നൽകാൻ ഭാര്യയും മക്കളും കൂടെയുണ്ട്. വളരുംതോറും ഭംഗി വർധിക്കുന്ന ബോൺസായി മരങ്ങളെ കാണുവാനായി നിരവധിപേരാണ് ഇബ്രാഹിം കുട്ടിയുടെ വീട് തേടിയെത്തുന്നത്.

ABOUT THE AUTHOR

...view details