കാസര്‍കോട്: സംസ്ഥാനത്ത് രൂക്ഷമായ ഭരണഘടന പ്രതിസന്ധിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്‌ണദാസ്. സ്‌പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ ഭരണഘടന പദവികളിൽ ഇരിക്കുന്നവർ കളങ്കിതരാണ്. ഇവർക്ക് ധാര്‍മികമായി തുടരാൻ അവകാശമില്ലെന്നും നിയമസഭാ പിരിച്ചു വിടുന്നതാണ് നല്ലതെന്നും കൃഷ്‌ണദാസ് കാസർകോട് പറഞ്ഞു. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെയും ബിജെപി നേതാവ് ആരോപണങ്ങളുയര്‍ത്തി. ഭരണഘടനാസ്ഥാനത്ത് ഇരിക്കെ നടത്തിയ വിദേശ യാത്രകൾ അന്വേഷിക്കണമെന്നും പികെ കൃഷ്‌ണദാസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ നടത്തുന്ന യാത്രകൾക്ക് പിന്നിൽ മറ്റു കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് രൂക്ഷമായ ഭരണഘടന പ്രതിസന്ധിയെന്ന് പി.കെ കൃഷ്‌ണദാസ് - PK Krishnadas
സ്‌പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ ഭരണഘടന പദവികളിൽ ഇരിക്കുന്നവർ കളങ്കിതരാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
ജനപ്രതിനിധികൾ വിദേശ യാത്രകൾ നടത്തുമ്പോൾ അനുമതി വാങ്ങണമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് സ്‌പീക്കർക്ക് കത്തു നൽകിയിട്ടും സാമജികരെ നിയമങ്ങൾ ബോധ്യപ്പെടുത്തേണ്ട സ്‌പീക്കർ തന്നെ നിയമം ലംഘിച്ചുവെന്നും കൃഷ്‌ണദാസ് കുറ്റപ്പെടുത്തി. സ്‌പീക്കറും മുഖ്യമന്ത്രിയും സംശയത്തിന്‍റെ നിഴലിൽ ആണ്. അധാര്‍മികതയുടെ ആവാസ കേന്ദ്രമായി നിയമസഭാ മാറിയെന്നും ബിജെപി നേതാവ് വ്യക്തമാക്കി. മാർകിസ്റ്റ് കോണ്‍ഗ്രസ് മുക്ത കേരളം നിയമസഭാ തെരഞ്ഞെടുപ്പോടെ യാഥാർഥ്യമാകുമെന്നും കൃഷ്‌ണദാസ് കൂട്ടിച്ചേര്‍ത്തു.