കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് കള്ളവോട്ട്; അറസ്റ്റിലായത് മുസ്ലിം ലീഗ് പ്രവർത്തകയെന്ന് ബിജെപി - manjeswaram election

ലീഗ് നേതൃത്വത്തിന്‍റെ അറിവോടെ വ്യാപകമായ കള്ളവോട്ടിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നുള്ള ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് ഈ സംഭവമെന്ന് ബിജെപി.

കള്ളവോട്ടാരോപണം ; മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകയാണ് അറസ്റ്റിലായതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്

By

Published : Oct 21, 2019, 5:33 PM IST

കാസര്‍കോട് : മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് മുസ്ലീംലീഗിന്‍റെ സജീവ പ്രവർത്തകയാണെന്ന് ബിജെപി. അറസ്റ്റിലായ നബീസ മുസ്ലീംലീഗിന്‍റെ സജീവ പ്രവർത്തകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് ആരോപിച്ചു. ലീഗ് നേതൃത്വത്തിന്‍റെ അറിവോടെ വ്യാപകമായ കള്ളവോട്ടിനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണം സാധൂകരിക്കുന്നതാണ് ഈ സംഭവമെന്നും ശ്രീകാന്ത് പറഞ്ഞു.

കള്ളവോട്ടാരോപണം ; മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകയാണ് അറസ്റ്റിലായതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്

നബീസയെ ന്യായീകരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത് ഇതുകൊണ്ടാണെന്നും കെ.ശ്രീകാന്ത് പറഞ്ഞു.

ABOUT THE AUTHOR

...view details