കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയെ ബിൻലാദനോട് ഉപമിച്ച് കെ സുരേന്ദ്രൻ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നീചമായ വർഗീയ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നത്. ബിൻ ലാദൻ തോക്കുപയോഗിച്ച് ചെയ്യുന്നത് പിണറായി വിജയൻ ജനാധിപത്യത്തിലൂടെ ചെയ്യുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു

bjp k surendran against cm  സ്വർണക്കടത്ത് കേസില്‍ ബിജെപി  മുഖ്യമന്ത്രി പിണറായി വിജയൻ  ബിജെപി സംസ്ഥാന പ്രസിഡന്‍റ്  എംസി കമറുദ്ദീനെതിരെ ബിജെപി  bjp against mc kamaruddin
കെ സുരേന്ദ്രൻ

By

Published : Sep 22, 2020, 1:26 PM IST

Updated : Sep 22, 2020, 1:36 PM IST

കാസര്‍കോട്:മുഖ്യമന്ത്രി പിണറായി വിജയനെ ബിൻലാദനോട് ഉപമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നീചമായ വർഗീയ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നത്. ഖുർആന്‍റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന കെ.ടി ജലീലിന്‍റെ പ്രതികരണത്തെ തുടർന്ന് മുഖ്യമന്ത്രി മുൻ നിലപാട് മാറ്റാൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ കാസർകോട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ബിൻലാദനോട് ഉപമിച്ച് കെ സുരേന്ദ്രൻ

ഖുർആന്‍റെ പേര് പറയുന്നത് ഒരു വിഭാഗത്തിന് അമർഷം ഉണ്ടാകുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. വർഗീയവികാരം ഉണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ രക്ഷപ്പെടാൻ ആകുമോയെന്ന ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. വിശുദ്ധ ഗ്രന്ഥം എന്ന ആയുധം സിപിഎമ്മിന് തിരിച്ചടിയാകും. വർഗീയവാദികളെ കൂട്ടുപിടിക്കുന്നതിൽ സിപിഎമ്മിലെ വലിയൊരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. ജനങ്ങൾക്കിടയിലും വലിയ അർഥം രൂപപ്പെട്ടിട്ടുണ്ട്. ബിൻ ലാദൻ തോക്കുപയോഗിച്ച് ചെയ്യുന്നത് പിണറായി വിജയൻ ജനാധിപത്യത്തിലൂടെ ചെയ്യുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിൽ എപ്പോഴും സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ സഖ്യമാണുള്ളത്. പി.കെ കുഞ്ഞാലിക്കുട്ടിയെ എല്ലാ കേസുകളിൽ നിന്നും രക്ഷിച്ചത് സിപിഎം ആണെന്ന് എല്ലാവർക്കുമറിയാം. ഈ സഖ്യത്തിന്‍റെ ഭാഗമായാണ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകാത്തത്. എംഎൽഎയെ രക്ഷിക്കാനുള്ള നീക്കം ആണ് പൊലീസ് സർക്കാർ നടത്തുന്നത്. അന്‍പതിലേറെ കേസുകളിൽ പ്രതി ചേർക്കപ്പെട്ടും കമറുദ്ദീൻ സ്വൈരവിഹാരം നടത്തുകയാണ്. മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാതെയാണ് കമറുദ്ദീൻ മണ്ഡലത്തിൽ സജീവമാകുന്നത്. മന്ത്രിമാർക്കൊപ്പം പൊതുയോഗങ്ങളിൽ വേദി പങ്കിടുകയും ചെയ്യുന്നു. അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് ഉറപ്പ് ലഭിച്ച രീതിയിലാണ് എംഎൽഎയുടെ ഇടപെടൽ. പ്രതിചേർക്കപ്പെട്ട ഒരാളെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തത് രാഷ്ട്രീയ ധാരണയുടെ ഭാഗമാണ്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും നിയമപരമായ ഒത്തുതീർപ്പിനാണ് ലീഗ് ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Last Updated : Sep 22, 2020, 1:36 PM IST

ABOUT THE AUTHOR

...view details