കാസർകോട്: കടലില്‍ നിന്നും കരയിലെത്തിയ കൊച്ചു ഡോള്‍ഫിനാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. കാഞ്ഞങ്ങാട് അജാന്നൂര്‍ തീരത്താണ് ഡോള്‍ഫിന്‍ കുഞ്ഞ് കരയിലടിഞ്ഞത്. ലോക്ക്ഡൗണ്‍ കാരണം കടലില്‍ പോകാതെ കരയില്‍ തിരയെണ്ണിയിരുന്ന മത്സ്യത്തൊഴിലാളിയായ മഹേഷിനും കൂട്ടുകാര്‍ക്കുമാണ് ഡോള്‍ഫിനെ കിട്ടിയത്. കരയിലടിഞ്ഞിരിക്കുന്ന കുഞ്ഞന്‍ ഡോള്‍ഫിനെ മഹേഷ് വീട്ടിനടുത്ത കുളത്തില്‍ കൊണ്ടിട്ടു. ഇതോടെ നാട്ടുകാര്‍ മൊത്തം കുളത്തിനു ചുറ്റിലുമെത്തി.
കാഞ്ഞങ്ങാട് തീരത്ത് കുഞ്ഞന്‍ ഡോള്‍ഫിൻ, സമൂഹ മാധ്യമങ്ങളിലെ താരം
കാഞ്ഞങ്ങാട് അജാന്നൂര്‍ തീരത്താണ് ഡോള്‍ഫിന്‍ കുഞ്ഞ് കരയിലടിഞ്ഞത്. കരയിലടിഞ്ഞ ഡോൾഫിനെ തിരിച്ചു വിടുന്നതിന് മുന്‍പ് എടുത്ത വീഡിയോകളാണ് വൈറലായത്.
സാമൂഹ്യ മാധ്യമങ്ങളിലെ താരമായി കുഞ്ഞന്‍ ഡോള്‍ഫിൻ
കടലില്‍ നിന്നും കരയിലെത്തിയ അപൂര്‍വ്വാതിഥിയെ കാണാനെത്തിയവര്‍ പിന്നെ സെല്‍ഫിയും വീഡിയോയുമായി അജാന്നൂരില്‍ നിറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുമെന്ന ഘട്ടമായതോടെ മഹേഷ് തന്നെ ഡോള്‍ഫിന്‍ കുഞ്ഞിനെ കടലിനോട് ചേര്‍ന്ന ചിത്താരി പുഴയില്‍ കൊണ്ടു വിടുകയായിരുന്നു. ഡോള്‍ഫിനെ തിരിച്ചു വിടുന്നതിന് മുന്‍പ് എടുത്ത വീഡിയോ സമൂഹ്മാധ്യമങ്ങളിലാകെ ഇപ്പോൾ വൈറലാണ്. ഡോള്‍ഫിന് അഞ്ചു മാസം പ്രായമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.