കാസര്‍കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു - ayodhya case latest news
കാസര്‍കോട്, മഞ്ചേശ്വരം, ചന്തേര, കുമ്പള, ഹോസ്‌ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അയോധ്യ കേസില്‍ വിധി നാളെ
കാസര്‍കോട്: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി വരെയാണ് ജില്ല കലക്ടര്‍ ബി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസര്‍കോട്, മഞ്ചേശ്വരം, ചന്തേര, കുമ്പള, ഹോസ്‌ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയിലെ മുഴുവന്‍ മദ്യവില്‍പന ശാലകളു പടക്കകടകളും ഇന്ന് തുറക്കരുതെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.
Last Updated : Nov 9, 2019, 9:54 AM IST