കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വഴികാട്ടാൻ ഇനി ലൊക്കേറ്റർ ആപ്പ്

രാജ്യത്ത് ആദ്യമായാണ് കാസർകോടിൽ ബൂത്ത് ലൊക്കേറ്റർ ആപ്പ് പ്രാവർത്തികമാകുന്നത്. ബൂത്തിലെക്കുള്ള വഴി ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാണ്.

By

Published : Mar 28, 2019, 10:06 PM IST

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വഴികാട്ടാൻ ഇനി ലൊക്കേറ്റർ ആപ്പ്

പൊതുതെരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ലൊക്കേറ്റർ ആപ്പ്. ക്യു ആർ കോഡ് വഴിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ബൂത്തുകളെക്കുറിച്ച് ആപ്പിലൂടെ അറിയാൻ കഴിയുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ബൂത്തിലെക്കുള്ള വഴി ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാണ്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ആപ്പ് തെരഞ്ഞെടുപ്പിനു വേണ്ടി ഉപയോഗിക്കുന്നത്.

പോളിംഗ് ബൂത്തുകൾ തെരഞ്ഞെടുപ്പിന് സജ്ജമാകുമ്പോൾ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ബൂത്തുകളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകും. ഗൂഗിൾ പ്ലേസ്റ്റോറിൽ ഇതിനുള്ള ബൂത്ത് ലൊക്കേറ്റർ ആപ്പ് തയ്യാറാണ്. ബൂത്തിന്‍റെ വിലാസവും റൂട്ട് മാപ്പും എല്ലാം ഈ ആപ്പിൽ ലഭിക്കും.

ബൂത്ത് സംബന്ധിച്ച വിവരങ്ങൾ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യാനും സാധിക്കും. തെരഞ്ഞെടുപ്പ് ദിവസം വോട്ടിംഗ് മെഷീൻ തകരാർ ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് അതത് ബൂത്തിലേക്ക് എത്താൻ ഗൂഗിൾ മാപ്പിലെ സഹായത്തോടെയും ആപ്പ് വഴികാട്ടും.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വഴികാട്ടാൻ ഇനി ലൊക്കേറ്റർ ആപ്പ്

വോട്ടർമാർക്ക് യൂണിക് ഐഡി വഴിയും ആപ്പിൽ നിന്നും വിവരങ്ങൾ അറിയാൻ സംവിധാനമുണ്ട്. രാജ്യത്ത് ആദ്യമായി കാസർകോട് ബൂത്ത് ലൊക്കേറ്റർ ആപ്പ് പ്രാവർത്തികമാക്കുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചത് ജില്ലാ കളക്ടർ ഡോക്ടർ ഡി സജിത് ബാബുവാണ്. സ്റ്റാർട്ടപ്പ് മിഷനിലെ സഹ പ്രവർത്തകർ ചേർന്നാണ് ആപ്പ് പ്രവർത്തനം സജ്ജമാക്കിയത്.


ABOUT THE AUTHOR

...view details