കാസർകോട് : കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിനായി ജില്ലയിൽ റാപിഡ് ആന്‍റിജൻ പരിശോധന വിപുലപ്പെടുത്തി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിൽസക്കെത്തുന്നവരിൽ ജലദോഷം ,പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ അവിടെ വെച്ച് തന്നെ ആന്‍റിജൻ പരിശോധന നടത്തും. കൂടുതൽ പേർ ചികിത്സക്കെത്തുന്ന ജില്ലാ, ജനറൽ ആശുപത്രികൾ ,താലൂക്കാശുപത്രികളായ തൃക്കരിപ്പൂർ ,പനത്തടി ,മംഗൽപ്പാടി,ബേഡഡുക്ക, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളായ പെരിയ, ചെറുവത്തൂർ , കുടുംബാരോഗ്യകേന്ദ്രങ്ങളായ ഉദുമ ,ചിറ്റാരിക്കൽ ,എണ്ണപ്പാറ ,കരിന്തളം എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചത്.
കാസർകോട് ജില്ലയിൽ റാപിഡ് ആന്‍റിജൻ പരിശോധന വിപുലപ്പെടുത്തി
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിൽസക്കെത്തുന്നവരിൽ ജലദോഷം ,പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ അവിടെ വെച്ച് തന്നെ ആന്‍റിജൻ പരിശോധന നടത്തും.
ജില്ലയിലെ തീരദേശ മേഖലകളിലും മറ്റിടങ്ങളിലും മൽസ്യ വിപണനം നടത്തുന്ന ആൾക്കുകള്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ കാസർകോട് കസബ കടപ്പുറം ,ഉദുമ തൃക്കണ്ണാട് ,അജാനൂർ കടപ്പുറം ,തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം ,മടക്കര ഹാർബർ എന്നീ അഞ്ചു പരിശോധന കേന്ദ്രങ്ങൾകൂടി ആരംഭിച്ചു.കൊവിഡ് 19 പരിധോധനക്കു വിധേയമാകുന്നവർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചിട്ടുള്ള പരിശോധനാ കേന്ദ്രങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ജില്ലാ,ജനറൽ ആശുപത്രികളിലെ സ്രവപരിശോധനാ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.