കാസർകോട്:സംസ്ഥാനത്തെ ഡ്രൈവിങ് പരീക്ഷകളെല്ലാം പൂര്‍ണമായും ഡിജിറ്റലാകുന്നു. കാസര്‍കോട് ബേളയിലെ പ്രവര്‍ത്തന സജ്ജമായ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ എട്ടാമത് ഡിജിറ്റല്‍ കേന്ദ്രമാണ് കാസര്‍കോട് പ്രവര്‍ത്തനം തുടങ്ങിയത്. കമ്പ്യൂട്ടറിന്‍റെയും ക്യാമറയുടെയും സഹായത്തോടെ ഡ്രൈവിങ് വൈദഗ്ധ്യം തെളിയിക്കുന്ന ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രവും വാഹന പരിശോധന കേന്ദ്രവുമാണ് ബേളയിലുള്ളത്. പുത്തന്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഡ്രൈവിങ് ടെസ്റ്റും വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും കൂടുതല്‍ ഫലപ്രദമായി നടത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ കേന്ദ്രം സഹായകരമാകും.
സംസ്ഥാനത്തെ ഡ്രൈവിങ് പരീക്ഷകളെല്ലാം പൂര്‍ണമായും ഡിജിറ്റലാകുന്നു - drivimg licence
വിദേശ രാജ്യങ്ങളിലും സ്വീകാര്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പരിശീലന കേന്ദ്രം മലപ്പുറത്ത് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിലും സ്വീകാര്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പരിശീലന കേന്ദ്രം മലപ്പുറത്ത് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. പദ്ധതിക്കായി 35 കോടി രൂപയുടെ ഭരണാനുമതി ധനകാര്യ വകുപ്പ് നല്‍കിയതായും മന്ത്രി കൂട്ടിച്ചേർത്തു. എട്ടിന്‍റെ ഒരു ട്രാക്കും എച്ചിന് രണ്ട് ട്രാക്കും ആങ്കുലാര്‍ റിവേഴ്‌സ് പാര്‍ക്കുമാണ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിലുള്ളത്. സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തെ പുതുതായി രൂപീകരിച്ചതുള്‍പ്പെടെ എല്ലാ താലൂക്കുകളിലും അടുത്ത വര്‍ഷം തന്നെ ആര്‍ ടി ഓഫീസ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 2.03 ഏക്കര്‍ ഭൂമിയില്‍ 4.10 കോടി രൂപ ചെലവഴിച്ചാണ് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.