കാസർകോട്: എയിംസ് ആശുപത്രി കാസര്‍കോട് സ്ഥാപിക്കണമെന്ന ആവശ്യവുമായി വനിതാ ദിനത്തില്‍ സത്യഗ്രഹ സമരം. കാസര്‍കോട് ഒപ്പുമരച്ചുവട്ടിലാണ് എയിംസ് ഫോര്‍ കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ വനിതാ വിഭാഗം അമ്മമാരെ അണിനിരത്തി സത്യഗ്രഹം സംഘടിപ്പിച്ചത്.
വനിതാ ദിനത്തിൽ അമ്മമാരുടെ സത്യഗ്രഹം - Women's Day
കാസര്‍കോട് ഒപ്പുമരച്ചുവട്ടിലാണ് എയിംസ് ഫോര്‍ കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ വനിതാ വിഭാഗം അമ്മമാരെ അണിനിരത്തി സത്യഗ്രഹം സംഘടിപ്പിച്ചത്
എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി ജില്ലയിൽ ഇല്ല. ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം ആണ് കാസർകോട് ജില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയില്‍ ന്യൂറോളജിസ്റ്റിന്‍റെ സേവനം പോലും ലഭ്യമല്ല. വിദഗ്‌ധ ചികിത്സക്ക് ഇതര ജില്ലകളെയും മംഗളൂരുവിനെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ഈ സാഹചര്യത്തിലാണ് എയിംസ് ഫോര്‍ കാസര്‍കോട് എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്.
എയിംസ് അനുവദിക്കുന്നതിന് സംസ്ഥാനത്ത് സ്ഥല ലഭ്യത പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ കാസര്‍കോട് പെരിയയിലും മഞ്ചേശ്വരത്തുമെല്ലാം സര്‍ക്കാര്‍ ഭൂമി ലഭ്യമാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. എയിംസ് വേണമെന്ന ആവശ്യമുയര്‍ത്തി കേരള ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെല്ലാം ഇതിനകം നിവേദനങ്ങളും നല്‍കിയിട്ടുണ്ട്. അടുത്ത സര്‍ക്കാരെങ്കിലും എയിംസ് കാസര്‍കോട് സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് സമര സമിതയുടെ ആവശ്യം.