കാസർകോട്: മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്താണ് (24) മരിച്ചത്. ഇന്ന് രാവിലെയാണ് നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം ഉണ്ടായത്.
മംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത
മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് മരിച്ചു.
മംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.